കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വീണ്ടും മാതൃകയായി പെഗാസസ് ട്രസ്റ്റ്

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വീണ്ടും മാതൃകയായി പെഗാസസ് ട്രസ്റ്റ്

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വീണ്ടും മാതൃകയായി പെഗാസസ് ട്രസ്റ്റ്. ഇത്തവണ 150 ഓട്ടോ തൊഴിലാളികൾക്ക് കോവിഡ് ബാരിയേഴ്‌സ് വിതരണം ചെയ്‌താണ്‌ പെഗാസസ് ട്രസ്റ്റ് മാതൃകയായത്. പുനർജനി പറവൂരിന് പുതുജീവൻ എന്നപേരിൽ വി ഡി സതീശൻ എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പെഗാസസ് ട്രസ്റ്റ് ചെയർമാൻ ഡോ. അജിത് രവി കോവിഡ് ബാരിയേഴ്‌സ് വിതരണം ചെയ്‌തത്‌. ബഹുമാന്യനായ മുൻ എം പി ധനപാലൻ്റെ സാനിധ്യത്തിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കൂടാതെ INTUC നേതാക്കൾ, മുൻ മുൻസിപ്പൽ ചെയർമാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പെഗാസസ് ട്രസ്റ്റ് ഇതിനുമുമ്പേ അങ്കമാലി താലൂക്ക് ആശുപത്രിക്ക് റോജി എം. ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടത് പ്രകാരവും, എറണാകുളം ജനറൽ ഹോസ്പിറ്റൽ, ഫോർട്ട്കൊച്ചി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ എന്നീ ആശുപത്രികൾക്ക് ബഹുമാനപ്പെട്ട ഹൈബി ഈഡൻ എം പിയുടെ നിർദ്ദേശപ്രകാരവും കോവിഡ് വിസ്‌കുകൾ സൗജന്യമായി നല്കിയിട്ടുണ്ട്. അതിനുപിന്നാലെയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പെഗാസസ് ട്രസ്റ്റ് തൻ്റെതായ സംഭാവനകൾ നൽകുന്നത്.

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.