കേരള കോണ്‍ഗ്രസ് എമ്മിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്.
യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് എമ്മിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വര്‍ഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ്് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ടീയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. പാലാ സീറ്റിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷികളുമായും ചര്‍ച്ച ചെയ്യുമെന്നും തീരുമാനം കൈക്കൊള്ളുമെന്നും എ വിജയരാഘവന് പറഞ്ഞു.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനത്തെ ലോക് താന്ത്രിക് ജനതാ ദള്‍ സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാര്‍ എംപി സ്വാഗതം ചെയ്തു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ വികസന മുന്നേറ്റത്തോട് കൈകോര്‍ക്കാനുള്ള ജോസ് കെ മാണിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright