നടന് പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു; ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
നടന് പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കോവിഡിൻ്റെതായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ക്വാറന്റൈയിനില്‍ ആണെന്നും അടുത്ത ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പൃഥ്വിരാജ് പറഞ്ഞു.
ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണ് ജനഗണമന. കൊച്ചിയിലെ ഷെഡ്യൂള്‍ തീര്‍ത്തശേഷം വീട്ടിലേക്ക് മടങ്ങുന്നതിന് മുന്നേ നടത്തിയിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ചിത്രീകരണത്തിന് മുന്നേ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. വേഗംതന്നെ സുഖംപ്രാപിച്ച് ജോലിയില്‍ തിരികെയെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എല്ലാവരുടേയും സ്നേഹത്തിനും കരുതലിനും നന്ദി പറയുന്നുവെന്നും പോസ്റ്റില്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright