പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം കുറയ്ക്കുന്നതിന് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊണ്ടുളള തുറന്നിടല്‍ അഞ്ചാംഘട്ടം ഈ മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് മോദി ജനങ്ങളുമായി സംവദിക്കുന്നത്.
നിലവില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. രണ്ടുമാസത്തിനിടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50000ല്‍ താഴെ എത്തി. ഈ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയെ പഴയതുപോലെ വീണ്ടെടുക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശൈത്യകാലത്ത് രോഗവ്യാപനം ഉയരാമെന്ന വിദഗ്ധ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കുളള സാധ്യതയും തളളിക്കളയാന്‍ സാധിക്കില്ല.
Photo Courtesy : Google/ images are subject to copyright