മേഘ്ന രാജിന് ആണ്‍കുഞ്ഞ് പിറന്നു; ജൂനിയര്‍ ചിരുവെന്ന് ആരാധകരും പ്രിയപ്പെട്ടവരും.

മേഘ്ന രാജിന് ആണ്‍കുഞ്ഞ് പിറന്നു; ജൂനിയര്‍ ചിരുവെന്ന് ആരാധകരും പ്രിയപ്പെട്ടവരും.

മേഘ്നരാജിന് ഒരു ആണ്‍കുഞ്ഞ് പിറന്നു എന്ന വാര്‍ത്തയെ ഏറെ സന്തോഷത്തോടെ വരവേല്‍ക്കുകയാണ് മേഘ്നയുടെ ആരാധകർ. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മേഘ്ന കുഞ്ഞിന് ജന്മം നല്‍കിയത്. ജൂനിയര്‍ ചിരുവെന്നാണ് ആരാധകരും പ്രിയപ്പെട്ടവരും കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്.

മേഘ്നയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് കുടുംബാംഗങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജന്‍ ധ്രുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദു:ഖത്തിലാഴ്‌ത്തിയ സംഭവമായിരുന്നു മേഘ്‌ന രാജിൻ്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം. കഴിഞ്ഞ ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്ന് മേഘ്നയുടെ ഭര്‍ത്താവും കന്നട സിനിമാതാരവുമായിരുന്ന ചിരഞ്ജീവി സര്‍ജ അന്തരിച്ചത്.

ജീവിതത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുന്ന സന്തോഷവേളയില്‍ ആയിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിതമായ വിയോഗം. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മേഘ്നയ്ക്കും കുടുംബത്തിനും ഒരു വലിയ ആഘാതവും ആയിരുന്നു. മേഘ്‌ന മൂന്നുമാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി അന്തരിച്ചത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.