ചുരുങ്ങിയ സമയത്തിനുള്ളില്‍ വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെകോര്‍ഡ് നേട്ടവുമായി ‘മാസ്റ്ററി’ൻ്റെ ടീസര്‍.

ചുരുങ്ങിയ സമയത്തിനുള്ളില്‍ വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെകോര്‍ഡ് നേട്ടവുമായി ‘മാസ്റ്ററി’ൻ്റെ ടീസര്‍.

ചുരുങ്ങിയ സമയത്തിനുള്ളില്‍ വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെകോര്‍ഡ് നേട്ടവുമായി ‘മാസ്റ്ററി’ൻ്റെ ടീസര്‍. നവംബര്‍ 14 ന് റിലീസ് ചെയ്ത ടീസറിന് യൂട്യൂബില്‍ ഇതിനോടകം 40 മില്യണ്‍ വ്യൂ ആണ് ലഭിച്ചിരിക്കുന്നത്. യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടിയിട്ടുള്ള ടീസറുകളില്‍ ഒന്ന് മാസ്റ്റേഴ്‌സിന്റേതെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

‘കൈതി’യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും കാത്തിരിപ്പേറ്റുന്ന ചിത്രമാണ് മാസ്റ്റര്‍. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നായിരുന്നു ടീസര്‍ നല്‍കിയ സൂചന.

ചിത്രത്തില്‍ കോളജ് പ്രൊഫസറുടെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയാണ് പ്രതിനായക വേഷത്തിലെത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.