കൊറോണ പ്രതിരോധം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാക്‌സിനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തും.

കൊറോണ പ്രതിരോധം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാക്‌സിനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാക്‌സിനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തും. പ്രധാനപ്പെട്ട വാക്സിന്‍ നി൪മാണ കേന്ദ്രങ്ങളായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലും അഹമ്മദാബാദിലെ സൈഡസ് കാഡിലയിലും ഹൈദരാബാദ് ഭാരത് ബയോടെകിലും പ്രധാനമന്ത്രി നേരിട്ട് സന്ദ൪ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ കോവിഡ് കേന്ദ്രത്തിലാകും പ്രധാനമന്ത്രിയുടെ ആദ്യ സന്ദ൪ശനമെന്നാണ് വിവരം.

അവിടെ വികസിപ്പിക്കുന്നത് സൈഡസ് കോഡില വികസിപ്പിക്കുന്ന സൈകോവ്-ഡി വാക്സിനാണ്. ഒക്സ്ഫഡ് സ൪വകലാശാലയുമായി ചേ൪ന്ന് നി൪മിക്കുന്ന ആസ്ട്ര സെനേക വാക്സിന്‍റെ പുരോഗതിയും വിലയിരുത്തും. തുടര്‍ന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിനായ കോവാക്സിന്‍ തയ്യാറാക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെകിലേക്ക് പോകും. വൈകിട്ട് അഞ്ചരയോടെ ഡല്‍ഹിക്ക് തിരിക്കുമെന്നാണ് വിവരം.

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൻ്റെ നിര്‍ണായക ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും ഗവേഷകരുമായുള്ള ചര്‍ച്ചകളും. രാജ്യത്തെ പൗരന്മാര്‍ക്ക് വാക്സിനേഷന്‍ നല്‍കാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ക്ക് ഇത് വേഗം പകരുമെന്നാണ് വിലയിരുത്തല്‍.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.