പൊലീസ് ആക്ട് ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കമാല്‍ പാഷ
പൊലീസ് ആക്ട് ഭേദഗതി ബുദ്ധിപരമല്ലാത്ത തീരുമാനമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ.നിയമഭേദഗതിയുടെ പേരില്‍ നടപ്പിലാക്കുന്നത് ശുദ്ധവഷളത്തരമാണെന്നും ഭരണഘടനാ വിരുദ്ധമായ നിയമം കോടതിയില്‍ നിലനില്‍ക്കില്ലെന്നും കമാല്‍ പാഷ ചൂണ്ടിക്കാട്ടുന്നു. പ്രതികരിക്കുന്നവരുടെയും കൃത്യമായി നിര്‍വചിക്കപ്പെടാത്ത നിയമം പ്രത്യാഘാതം ഉണ്ടാക്കുമെന്നും പ്രതിഷേധിക്കുന്നവരുടെയും വായടപ്പിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ നിയമഭേദഗതി പിന്‍വലിക്കണം
കൃത്യമായി നിര്‍വചിക്കപ്പെടാത്ത നിയമം പ്രത്യാഘാതം ഉണ്ടാക്കും.ഭസ്മാസുരന് വരം നല്കിയ പോലെയാകും പൊലീസിന് ഈ നിയമം..പ്രതികരിക്കുന്നവരുടെയും പ്രതിഷേധിക്കുന്നവരുടെയും വായടപ്പിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം,പൊലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങള്‍ തിരുത്താനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.അതിനിടെ, നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യത ആലോചിക്കുകയാണ് പ്രതിപക്ഷം.
Photo Courtesy : Google/ images are subject to copyright