ബിനീഷിനെതിരെ കൂടുതല്‍ തെളിവുകളുമായി ഇഡി, ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും;
മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. തുടര്‍ച്ചയായി 11 ദിവസം ഇഡി ബിനീഷിനെ ചോദ്യം ചെയ്തു. കസ്റ്റഡിയില്‍ അവസാന ദിനമായ ഇന്ന് ഉച്ചയ്ക്ക് ബെംഗളൂരു സെഷന്‍സ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്.
ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കൂടുതല്‍ തെളിവുകള്‍ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും. ബിനീഷ് കസ്റ്റഡിയിലിരിക്കെ ഫോണടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചതും കോടതിയെ അറിയിച്ചേക്കും. എന്‍സിബിയും ബിനീഷിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടുന്നതിനായി ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Photo Courtesy : Google/ images are subject to copyright