സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു. പുതിയ ഭരണസമിതി വരുന്നത് വരെ ഭരണം നടത്തുന്നത്. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനുകളിലും കളക്ടറുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് സമിതിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും നഗരസഭകളിലും സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് സമിതിയെയാണ് നിശ്ചയിച്ചിട്ടുള്ളത്.
മൂന്ന് ഘട്ടമായുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനവും കഴിഞ്ഞ് പുതിയ ഭരണാധികാരികള്‍ അധികാരത്തിലെത്തുന്നത് വരെയാകുംപ്രസ്തുത സമിതികൾ ഭരണം തുടരുന്നത്. ഡിസംബര്‍ 16നാണ് ഫലപ്രഖ്യാപനം.
Photo Courtesy : Google/ images are subject to copyright