രാജ്യത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ ആമസോണ്‍, നെറ്റ് ഫ്ലിക്‌സ് തുടങ്ങിയ ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ പ്രദര്‍ശനങ്ങള്‍ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലായിരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതോടെ ടി വി ചാനലുകള്‍ക്കും പരമ്പരാഗത മാധ്യമങ്ങള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമുകള്‍ക്ക് കൂടി ബാധകമാകും. കൂടാതെ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഇത് സംബന്ധിച്ചുള്ള ഉത്തരവും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്തെ അച്ചടി മാധ്യമങ്ങളെ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയും വാര്‍ത്താ ചാനലുകളെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമാണ് നിരീക്ഷിക്കുന്നത്. അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൌണ്‍സില്‍ ഓഫ് ഇന്ത്യ പരസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ സിനിമ സംബന്ധിച്ച കാര്യങ്ങളും തീരുമാനിക്കും.

അതേസമയം ഏത് സംവിധാനമായിരിക്കും നിയന്ത്രണങ്ങള്‍ക്കായി കൊണ്ടുവരുന്നതെന്ന കാര്യത്തില്‍ ഉത്തരവില്‍ വ്യക്തതയില്ല. നിയന്ത്രണങ്ങളുടെ വ്യാപ്‌തി എത്രത്തോളമായിരിക്കുമെന്നും, മാനദണ്ഡങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നുമാണ് ഇനി അറിയേണ്ടത്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും മറ്റും ആരംഭിക്കാന്‍ നിലവില്‍ കാര്യമായ നിയമ നടപടികളൊന്നും പൂര്‍ത്തിയാക്കേണ്ടതായിട്ടില്ല. ഇതിന് മാറ്റം വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.