ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് താര സംഘടനയായ ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍.

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് താര സംഘടനയായ ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍.

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് താര സംഘടനയായ ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ ഇടതുപക്ഷ എം എല്‍എമാര്‍ കൂടിയായ മുകേഷും ഗണേഷ്‌കുമാറും എതിര്‍ത്തു. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. കൊച്ചിയില്‍ യോഗം പുരോഗമിക്കുകയാണ്.

ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം, ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ബിനീഷിന്റെ കസ്‌റ്റഡി എന്‍.സി.ബി നീട്ടി ചോദിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്.

ബിനീഷിന്റെ ഡ്രൈവര്‍ അനികുട്ടന്‍, ബിനീഷിന്റെ അക്കൗണ്ടുകളിലേക്കു വന്‍തോതില്‍ പണം അയച്ച എസ്. അരുണ്‍ എന്നിവര്‍ക്കു അന്വേഷണ ഏജന്‍സിക്ക് മുമ്ബാകെ ഹാജരാകാന്‍ നല്‍കിയിരുന്ന സമയ പരിധി ബുധനാഴ്ച അവസാനിച്ചു.ഇതില്‍ അരുണ്‍ 10 ദിവസത്തെ അവധി ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഇവര്‍ ഹജരാകാന്‍ ഇടയില്ലെന്ന സൂചന ലഭിച്ചതോടെയാണ് കസ്റ്റഡിയിലെടുക്കാന്‍ ഇ.ഡി നടപടി തുടങ്ങിയത്. ഇന്നും കൂടി കാത്തിരുന്നതിനു ശേഷം തിരച്ചില്‍ അടക്കമുള്ളവ തുടങ്ങും. ഇവരെ പിടികൂടിയതിനു ശേഷം ബിനീഷിനെ ഇ.ഡി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.