രാജ്യത്തിൻ്റെ അതിര്‍ത്തികളിലെ സുരക്ഷ വിലയിരുത്താന്‍ യോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്തിൻ്റെ അതിര്‍ത്തികളിലെ സുരക്ഷ വിലയിരുത്താന്‍ യോഗം വിളിച്ചുചേര്‍ത്ത് മോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. നാഗ്രോട്ടാ ഏറ്റുമുട്ടലിൻ്റെ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്.
എട്ട് ഘട്ടങ്ങളിലായി കശ്മീരില്‍ ജില്ലാ വികസന സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് അലങ്കോലപ്പെടുത്താന്‍ ഭീകരര്‍ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നല്കിയിരിക്കുന്നു. എന്നാല്‍ കശ്മീരിലെ മാത്രം വിഷയമല്ല യോഗത്തില്‍ ചര്‍ച്ചയായത്.
മുംബൈ ആക്രമണത്തിൻ്റെ വാര്‍ഷികത്തില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായും റിപോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright