ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടട്ടെ – വൈക്കം വിശ്വൻ
ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്ന് സിപിഎം നേതാവ് വൈക്കം വിശ്വൻ. പാർട്ടി സെക്രട്ടറിയുടെ മകനായതിനാൽ ബിനീഷ് കോടിയേരിക്ക് പ്രത്യേക സംരക്ഷണം നൽകില്ലെന്നും വിശ്വൻ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിക്കാനാണ് വ്യഗ്രത കാണിക്കുന്നതെന്നും അവർ ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്ന പോലെയാണ് കേസ് അന്വേഷിക്കുന്നുവെന്നും വൈക്കം വിശ്വൻ കുറ്റപ്പെടുത്തി.
Photo Courtesy : Google/ images are subject to copyright