സൗബിന് ഷാഹിര്‍ നായകനാകുന്ന ‘ജിന്ന്’ സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ.
സൗബിന് ഷാഹിര്‍ നായകനാകുന്ന ‘ജിന്ന്’ സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. കാര്‍ത്തി ചിത്രം ‘കൈദി’യുടെ നിര്‍മ്മാതാക്കാളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് നല്കിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാധാകൃഷ്ണന് സ്റ്റേ വിധിച്ചത്. സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രം സ്ട്രൈറ്റ് ലൈന്‍ സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്.
നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച കൈദിയുടെ ലാഭവിഹിതം (ഓവര്‍ ഫ്ളോ) പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് സ്ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചത് എന്നാണ് ഡ്രീം വാരിയര്‍ പിക്ചേഴ്സ് വക്താക്കള്‍ അറിയിക്കുന്നത്. കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു.
ദീപു ജോസ്ഫ് ആണ് എഡിറ്റിങ്. സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് ജിന്ന്. നിദ്ര, ചന്ദ്രേട്ടന് എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നിവയാണ് സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത മറ്റു മൂന്ന് സിനിമകള്‍.
Photo Courtesy : Google/ images are subject to copyright