ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സൈനിക സന്നാഹം കൂട്ടി ചൈന
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം വർധിപ്പിച്ചു. വ്യോമസേനയെ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു. മിസൈലുകളും ചൈന വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പ്രസ്തുതസാഹചര്യം കൈകാര്യം ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഇന്ത്യ ചൈന ചര്‍ച്ചകള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ആത്മാഭിമാനം സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും അതിര്‍ത്തിയില്‍ ഇന്ത്യയും അടിസ്ഥാനസൗകര്യം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo Courtesy : Google/ images are subject to copyright