തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. നിലവില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപനം ഉയര്‍ന്നേക്കാൻ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ സി.എഫ്.എല്‍.ടിസികള്‍ ഒരുക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയില്‍ 11 പുതിയ സി.എഫ്.എല്‍.ടിസികള്‍ കൂടി തുറക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഓണം ക്ലസ്റ്റര്‍ പോലെ തിരഞ്ഞെടുപ്പ് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് ദിവസത്തിലും പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനത്തിലും പലയിടത്തും നിയന്ത്രണങ്ങള്‍ പാളി. ഇത് ഗുരുതര സ്ഥിതി വിശേഷം സൃഷ്ടിക്കുമെന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്.

രോഗവ്യാപന സാഹചര്യം വിലയിരുത്തി ഓരോ ജില്ലയിലെയും കോവിഡ് കണക്കുകള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സി.എഫ്.എല്‍.ടിസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമാണ് തിരുവനന്തപുരത്ത് സി.എഫ്.എല്‍.ടി.സികള്‍ തുറക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.