തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തിനാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്.

11.30 മുതല്‍ കോര്‍പറേഷനിലേക്കുള്ള ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നടന്നു. കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. അതതു വരണാധികാരികളാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിക്കുന്നത്.

കോര്‍പറേഷനില്‍ ജില്ലാ കലക്ടര്‍ നവജ്യോത് ഖോസയാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞചെയ്ത അംഗത്തിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

സത്യപ്രതിജ്ഞ വേളയില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി രംഗത്തുണ്ടായിരുന്നു. പ്രവര്‍ത്തകരുടെ ആവേശം അതിര് കവിഞ്ഞപ്പോള്‍ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ താക്കീത് നല്‍കി.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.