മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച്‌ സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനാണ് റെയ്നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് മുംബൈയിലെ ഒരു ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ താരത്തെ അറസ്റ്റ് ചെയ്തത്.

സമയക്രമം പാലിക്കാതെയും കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചും നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് റെയ്നയ്ക്ക് വിനയായത്. എന്നാൽ താരത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്.

മുംബൈ വിമാനത്താവളത്തിനു സമീപമുള്ള ഒരു ക്ലബ്ബിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച്‌ പാര്‍ട്ടി നടക്കുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം റെയ്ന ഉള്‍പ്പെടെ 34 പേരെ കസ്റ്റഡിയിലെടുത്തു.

ഗായകന്‍ ഗുരു രണ്‍ധാവ, ബോളിവുഡ് താരം ഹൃതിക് റോഷൻ്റെ മുന്‍ ഭാര്യ സുസെയ്ന്‍ ഖാന്‍ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു പുറമെ ക്ലബ്ബിലെ ഏഴു ജീവനക്കാരെയും പൊലീസ് പിടികൂടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചെന്നാണ് വിവരം.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.