2020 ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്ത തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സൂപ്പര്‍താരം മോഹന്‍ലാലും കീര്‍ത്തി സുരേഷും.
2020 ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്ത തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സൂപ്പര്‍താരം മോഹന്‍ലാലും കീര്‍ത്തി സുരേഷും. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മോഹന്‍ലാല്‍. ഇതാദ്യമായാണ് മലയാളത്തില്‍ നിന്നും ഒരാള്‍ പട്ടികയില്‍ ഇടം നേടുന്നത്.
തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവാണ് ട്വിറ്ററില്‍ ഒന്നാമന്. പവന് കല്യാണ്‍, വിജയം, ജൂനിയര്‍ എന്‍ടിആര്‍, സൂര്യ, അല്ലു അര്ജുന്, റാം ചരണ്‍, ധനുഷ്, ചിരഞ്ജീവി എന്നിവര്‍ക്കൊപ്പമാണ് മോഹന്‍ലാലും പട്ടികയില്‍ ഉള്‍പ്പെട്ടത്.
ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്ത നടി കീര്‍ത്തി സുരേഷാണ്. കാജല്‍ അഗര്‍വാള്‍, സാമന്ത, രശ്മിക, പൂജ ഹെഗ്ഡെ, തപ്സി പന്നു, തമന്ന, രാകുല്‍ പ്രീത്, ശ്രുതി ഹാസന്, തൃഷ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തു സ്ഥാനങ്ങളിലുള്ള മറ്റുള്ളവര്‍.
Photo Courtesy : Google/ images are subject to copyright