ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്.
ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള സാധ്യത ടീമില്‍ ശ്രീശാന്തും ഇടംപിടിച്ചിട്ടുണ്ട്. 26 അംഗ ടീമിനെയാണ് നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ കെസിഎ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗിലൂടെ താരം മടങ്ങിയെത്തുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് നീട്ടിവെച്ചതോടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പ് നീണ്ടേക്കുമെന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് താരം ഇപ്പോള്‍ കേരള ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്.കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിലവില്‍ 26 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
വാതുവെപ്പ് ആരോപണത്തെത്തുടര്‍ന്ന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയിരുന്ന ശ്രീശാന്ത് ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത് എന്നതും ശ്രദ്ധേയം . ആജീവനാന്ത വിലക്കാണ് ആദ്യം ഏര്‍പ്പെടുത്തിയെങ്കിലും ബി.സി.സി.ഐ ഓബുഡ്സ്മാനില്‍ നല്‍കിയ അപ്പീലിനെത്തുടര്‍ന്ന് കാലാവധി കുറക്കുകയും ചെയ്തു.
ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി എന്നിവര്‍ ടീമിലുണ്ട്. കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച റോബിന്‍ ഉത്തപ്പയും ജലജ് സക്സേനയും സാധ്യത ടീമിലുണ്ട്.ജനുവരി 10 മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ് നടക്കുകയെന്നാണ് വിവരം. അതേസമയം, വേദി ഉള്‍പ്പെടെയുള്ള മറ്റു വിശദാംശങ്ങള്‍ ബിസിസിഐ ഇനിയും പുറത്തുവിട്ടിട്ടില്ല. ജനുവരി രണ്ടു മുതല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ബയോ സെക്യുര്‍ ബബിളില്‍ പ്രവേശിക്കുമെന്നാണ് വിവരം. ഐപിഎല്ലില്‍ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്.
Photo Courtesy : Google/ images are subject to copyright

