സൗജന്യമായി കൊറോണ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാനൊരുങ്ങി ബിഹാര്‍ സര്‍ക്കാര്‍.

സൗജന്യമായി കൊറോണ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാനൊരുങ്ങി ബിഹാര്‍ സര്‍ക്കാര്‍.

സൗജന്യമായി കൊറോണ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാനൊരുങ്ങി ബിഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം. ഇത് സംബന്ധിച്ച്‌ നിതീഷ് കുമാര്‍ ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തി.

ബിഹാറിലെ ജനങ്ങള്‍ക്ക് സൗജന്യ കുത്തിവയ്പ്പ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കുമാണ് പ്രാഥമിക കുത്തിവയ്പ്പ് നടത്തുക. തുടര്‍ന്ന് പ്രായമായവര്‍ക്ക് നല്‍കും. ഇത് സംബന്ധിച്ച്‌ കുത്തിവയ്പ്പ് നടത്തേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഈ തീരുമാനത്തിന് വന്‍ പിന്തുണ നല്‍കിക്കൊണ്ട് മുന്‍നിര രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബീഹാര്‍ സര്‍ക്കാരിൻ്റെ തീരുമാനം മറ്റ് സംസ്ഥാനങ്ങളും സ്വീകരിക്കണമെന്നും കൊറോണ വ്യാപനം കുറയ്ക്കാന്‍ ഇത് സഹായകമാവുമെന്നും രാജ്യസഭ എംപി സുശീല്‍ കുമാര്‍ മോദി അറിയിച്ചു.

20 ലക്ഷം സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം സ്വീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം എന്നീ മേഖലകളിലും വലിയ മാറ്റം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.