കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഒരു കോവിഡ് വാക്സിന് കൂടി പരീക്ഷണാനുമതി നല്കി.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഒരു കോവിഡ് വാക്സിന് കൂടി പരീക്ഷണാനുമതി നല്കി. കേന്ദസര്ക്കാരിൻ്റെ ബയോടെക്നോളജി വകുപ്പിൻ്റെ സഹായത്തോടെ ജനോവ കമ്പനിയാണ് വാക്സിന് വികസിപ്പിച്ചിട്ടുള്ളത്. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ ഈ ആഴ്ചയാണ് പരീക്ഷണാനുമതി നല്‍കിയതെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ അറിയിച്ചു.
ഫൈസര്‍ വാക്സിൻ്റെ അതേ സാങ്കേതിക വിദ്യയാണ് ജനോവ കമ്പനി വികസിപ്പിച്ച വാക്സിനും പിന്തുടരുന്നത്. എന്നാല്‍ ഫൈസറില്‍ നിന്നും വ്യത്യസ്തമായി ഈ വാക്സിന് സാധാരണ ശീതീകരണ സംവിധാനങ്ങളില്‍ സൂക്ഷിക്കാന്‍ കഴിയും. ഫ്രിഡ്ജിലും സൂക്ഷിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. വിവിധ ഘട്ടങ്ങളിലുള്ള വാക്സിന് പരീക്ഷണങ്ങളാണ് നിലവില്‍ രാജ്യത്ത് നടക്കുന്നത്.
Photo Courtesy : Google/ images are subject to copyright