തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച നേട്ടം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് ആരോഗ്യമന്ത്രി.
തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച നേട്ടം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുകയാണ്. ഇതുവരെയുള്ള കണക്ക് നിലയനുസരിച്ച് ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ഇടതുമുന്നണി തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
മിന്നുന്ന വിജയമാണിതെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇതിനോട് പ്രതികരിച്ചത്. തുടക്കത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വച്ചതെങ്കിലും പിന്നീട് എല്‍ഡിഎഫ് മുന്നേറുകയായിരുന്നു. എന്‍ഡിഎയും ശക്തമായ മത്സരം തന്നെ കാഴ്ച വയ്ക്കുന്നുണ്ട്.
ഇടതുപക്ഷം ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ജനങ്ങള്‍ക്കായുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ആര് ബഹളം വച്ചാലും അതു തുടരുമെന്നും ശൈലജ പറഞ്ഞു. പ്രതീക്ഷിച്ച വിജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായിരിക്കുന്നത്. നല്ല കെട്ടുറപ്പോടെയാണ് ഇടതുമുന്നണി മത്സരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. എട്ടില്‍ ആറ് പഞ്ചായത്തുകളില്‍ യുഡിഎഫിന് തോല്‍വി.മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ മാത്രം വിജയം.
Photo Courtesy : Google/ images are subject to copyright