(no title)
കണ്ണന് താമരക്കുളം സംവിധാത്തിൽ അണിഞ്ഞൊരുങ്ങുന്ന പുതിയ ചലച്ചിത്രം ഉടുമ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി . മലയാള സിനിമയില്‍ അധികം കാണാത്ത ഒരു വിഭാഗയ ഡാര്‍ക്ക് ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോണുകളുടെയും, ഗാങ്സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
ഡാര്‍ക്ക് മൂഡില്‍ സെന്തില്‍, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്ശന് എന്നിവരുടെ മാസ് ലുക്കാണ് പോസ്റ്ററിലുള്ളത്.സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്, മരട് 357ന് പിന്നാലെ കണ്ണന് താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് ഉടുമ്പ് . സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമാവുന്ന ഉടുമ്പിൽ പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.
ചിത്രത്തിൻ്റെ ഗാനരചന നിർവ്വഹിക്കുന്നത് രാജീവ് ആലുങ്കലാണ്, പ്രദീപ് രംഗൻ മേക്കപ്പും , സുല്‍ത്താന റസാഖാണ് കോസ്റ്റ്യൂം നിർവ്വഹിക്കുന്നത്, ശ്രീജിത്ത് ചെട്ടിപ്പടിയാണ് സ്റ്റില്‍സ്, പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് ചിത്രത്തിൻ്റെ പബ്ലിക് റിലേഷൻസ് ഓഫീസേഴ്സ്. നവാഗതരായ അനീഷ് സഹദേവന്, ശ്രീജിത്ത് ശശിധരന് എന്നിവർ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright