ഇന്ദിര ഗാന്ധി ആയി വേഷമിടാന്‍ ഒരുങ്ങി കങ്കണ റണൗട്ട്.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ‘തലൈവി’ക്ക് ശേഷം ഇന്ദിര ഗാന്ധി ആയി വേഷമിടാന്‍ ഒരുങ്ങി കങ്കണ റണൗട്ട്. സംവിധായകന് സൗയ് കബിര്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇന്ത്യയുടെ പ്രഥമ മുഖ്യമന്ത്രി ഇന്ദിര ഗാന്ധിയായി കങ്കണ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.
ചിത്രം ഒരു ബയോപിക് ആയിരിക്കില്ലെന്ന് വ്യക്തമാക്കിയ നടി ചിത്രത്തിന് പേരിട്ടില്ലെന്നും വ്യക്തമാക്കി. നിരവധി അഭിനേതാക്കള്‍ ഈ വരുന്ന പ്രൊജക്ടിന്റെ ഭാഗമാകും. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍, എമര്‍ജന്‍സി പിരീഡ് എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുമുണ്ട്. തിരക്കഥ അവസാനഘട്ടത്തിലാണ്. ഇപ്പോഴത്തെ ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതി മനസിലാക്കാന്‍ ഈ തലമുറയെ സഹായിക്കുന്ന ഒരു രാഷ്ട്രീയ ചിത്രമാകും ഇതെന്നും നടി വ്യക്തമാക്കി.
സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright