ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗോദാര്‍ദിന്.

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗോദാര്‍ദിന്.

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗോദാര്‍ദിന്. കേരള രാജ്യന്തര ചലച്ചിത്രോത്സവത്തിൽ വെച്ചാണ് അവാർഡ് സമ്മാനിക്കുക. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആണ് ഇക്കാര്യം അറിയിച്ചത്.

കോവിഡിനെ തുടർന്ന് ഗൊദാര്‍ദിൻ്റെ അസാന്നിദ്ധ്യത്തിൽ വിഖ്യാത സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണനായിരിക്കും പുരസ്കാരം ഏറ്റുവാങ്ങുക. ലോകസിനിമയുടെ മാറ്റങ്ങള്‍ക്കു വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിൻ്റെ മുഖ്യ പ്രയോക്തവാണ് ഷീന്‍ ലുക് ഗോദാര്‍ദ്. പത്തുലക്ഷം രൂപയാണ് സമ്മാനത്തുക.

രാജ്യന്തര ചലച്ചിത്രോത്സവം എങ്ങനെയായിരിക്കും ഇത്തവണയെന്ന കാര്യവും കമൽ വിശദീകരിച്ചു. ഡെലിഗേറ്റ് രജിസ്ട്രേഷന്‍ 30 മുതല്‍ ആണ് തുടങ്ങുക. ഇരുപത്തിയഞ്ചാമത് ഐഎഫ്‌എഫ്കെയ്ക്ക് വിപുലമായ ആഘോഷങ്ങള് ഉണ്ടാകില്ല. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവടങ്ങളില് വെച്ചാണ് ഇത്തവണ ഐഎഫ്‌എഫ്കെ നടക്കുക.

ഒരു സ്ഥലത്ത് മാത്രമേ ഒരാൾക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. അതത് മേഖലകളിലുള്ളവര്‍ അവിടെ രജിസ്റ്റര്‍ ചെയ്യണം. കോവിഡ് നെഗറ്റീവ് ആയവര്‍ക്കെ പ്രവേശനം നല്‍കു. അടുത്ത മാസം 12 മുതല് 19 വരെയാണ് ഐഎഫ്‌എഫ്കെ. മേളയുടെ ഭാഗമായി പൊതുപരിപാടികളോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന കലാപരിപാടികളോ ഉണ്ടായിരിക്കുന്നതല്ല. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടും ആയിരിക്കുമെന്നും കമല്‍ അറിയിച്ചു.

പാസ് നല്‍കുന്നതിന് മുമ്പ് ആന്റിജന്‍ പരിശോധന ഉണ്ടാകും. പരിശോധനയുടെ പൂര്‍ണ്ണ ചിലവ് അക്കാദമി വഹിക്കും. റിസര്‍വേഷന്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സിനിമ കാണാന്‍ കഴിയൂ. ആലപ്പുഴയില്‍ ഉള്ളവര്‍ക്ക് തിരുവനന്തപുരത്തും രജിസ്ട്രേഷന്‍ ചെയ്യാം. തിരുവനന്തപുരം മേഖലയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളില്‍ നിന്നുള്ളവര്‍ക് രജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരം 2500, എറണാകുളം 2500, പാലക്കാട് 1500, തലശ്ശേരി 1500 എന്നിങ്ങനെയാണ് പാസുകൾ വിതരണം ചെയ്യുക.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.