മഹാരാഷ്ട്രയിലെ ഭന്ദാര ജില്ല ജനറല്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു.
മഹാരാഷ്ട്രയിലെ ഭന്ദാര ജില്ല ജനറല്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു. ആശുപത്രിയിലെ നവജാത ശിശു പരിചരണ വിഭാഗത്തിലാണ് അപകടമുണ്ടായത്. ഒരു മാസം മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. ഏഴോളം കുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിച്ചതായും വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭണ്ഡാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ ഉടനെ, നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴ് കുട്ടികളെ മാത്രമാണ് രക്ഷപ്പെടുത്താനായത്.
ബാക്കി 10 കുഞ്ഞുങ്ങളും തീപിടുത്തത്തില്‍ വെന്തുമരിക്കുകയായിരുന്നു. ദാരുണ മരണം ജീവിതത്തിലേയ്ക്ക് കണ്ണുതുറക്കും മുന്‍പേ എന്നത് അങ്ങേയറ്റം വേദനാജനകം കൂടിയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്ക്യൂട്ടാണാണെന്നാണ് പ്രാഥമിക നിഗമനം.
Photo Courtesy : Google/ images are subject to copyright