മെയ് വഴക്കത്തിലൂടെ ആരാധകരെ എപ്പോഴും അത്ഭുതപ്പെടുത്താറുളള താരമാണ് ലാലേട്ടന്; വൈറലായി പുതിയ വര്‍ക്കൗട്ട് വീഡിയോ..
മെയ് വഴക്കത്തിലൂടെ ആരാധകരെ എപ്പോഴും അത്ഭുതപ്പെടുത്താറുളള താരമാണ് ലാലേട്ടന്. ആക്ഷന്‍ രംഗങ്ങളിലെല്ലാം സൂപ്പര്‍ താരത്തിൻ്റെ പെര്‍ഫോമന്‍സ് മിക്കവരും കണ്ടതാണ്.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ വർക്ക് ഔട്ട് ഫോട്ടോകളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയ വര്‍ക്കൌട്ട് വീഡിയോ വൈറല്‍ ആകുകയാണ്.
താരം ജിമ്മിലേക്ക് വരുന്നതും തുടര്‍ന്ന് പരിശീലകന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വ്യായാമം ചെയ്യുന്നതുമാണ് വീഡിയോയില്‍.
എത്ര തിരക്കുണ്ടെങ്കിലും താന്‍ എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും എല്ലാവരും ചെയ്യുന്നത് നല്ലതാണെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.
‘പ്രചോദനമാണ് എന്തും തുടങ്ങാന്‍ നിങ്ങളെ സഹായിക്കുന്നത്. ഈ ശീലം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക’ എന്നും വീഡിയോ പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചു.
Photo Courtesy : Google/ images are subject to copyright