സൂപ്പര്‍ സ്റ്റൈലിഷായി സംയുക്താ മേനോൻ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍..
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന സംയുക്ത മേനോന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്, കൂടാതെ താരം പങ്ക്വയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വെള്ള ടി ഷര്‍ട്ടും ഡെനിം പാന്റ്സും ധരിച്ച് സൂപ്പര്‍ സ്റ്റൈലിഷായാണ് സംയുക്ത എത്തിയിരിക്കുന്നത്. ചിത്രം തരംഗമായതോടെ താരത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സംയുക്തയുടെ ഫിറ്റ്നസും കൈയ്യടി നേടുന്നുണ്ട്.
ഒറ്റനോട്ടത്തില്‍ ബോളിവുഡ് താരമാണെന്ന് തോന്നാമെന്നും ചില ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന സംയുക്തയുടെ പുതിയ ചിത്രമായ എരിഡയുടെ പോസ്റ്റര്‍ നേരത്തെ വലിയ പ്രചാരം നേടിയിരുന്നു.
Photo Courtesy : Google/ images are subject to copyright