മഞ്ഞുവീഴ്ച ; ഹിമാചലിലെ ​റോഹ്താം​ഗിലെ അടല്‍ ടണലിന് സമീപം കുടുങ്ങിയ 300 ഓളം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

മഞ്ഞുവീഴ്ച ; ഹിമാചലിലെ ​റോഹ്താം​ഗിലെ അടല്‍ ടണലിന് സമീപം കുടുങ്ങിയ 300 ഓളം വിനോദ സഞ്ചാരികളെ  രക്ഷപ്പെടുത്തി

മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹിമാചലിലെ ​റോഹ്താം​ഗിലെ അടല്‍ ടണലിന് സമീപം കുടുങ്ങിയ 300 ഓളം വിനോദ സഞ്ചാരികളെ പൊലീസ് രക്ഷപ്പെടുത്തി. കുളു മണാലിയിലേക്ക് മടങ്ങുന്നതിനിടെ പകുതി വഴിയില്‍ ഇവര്‍ ഒറ്റപ്പെടുകയായിരുന്നു. ശനിയാഴ്ച ടണല്‍ കടന്ന സഞ്ചാരികള്‍ക്ക് ശക്തമായ മഞ്ഞുവീഴ്ച കാരണം വൈകിട്ടോടെ എവിടെയും തങ്ങാനോ താമസം ഒരുക്കാനോ കഴിയാത്ത അവസ്ഥയിലെത്തുകയുണ്ടായി.

48 പേരെ ഉള്‍ക്കൊള്ളാവുന്ന ബസ്, 24 സീറ്റ് പൊലീസ് ബസ്, പൊലീസ് ദ്രുതകര്‍മ്മ സേനയുടേതടക്കം അടക്കം 70 വാഹനങ്ങള്‍ സ്ഥലത്തെത്തിച്ചു. ശനിയാഴ്ച വൈകിട്ടോടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഇന്നലെ പുലര്‍ച്ചെ വരെ നീണ്ടു. അര്‍ദ്ധരാത്രി 12.33 ഓടെ ആളുകളെ മണാലിയിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചു. പ്രദേശത്ത് മറ്റ് വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.പ്രദേശത്ത് വരും ദിവസങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സമുദ്രനിരപ്പില്‍നിന്നും 10,000 അടി (3,048 മീ) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമാണിത്. ഒക്‌ടോബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിന് ശേഷം ഇത് വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.