ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയന്ത് യാദവ് വിവാഹിതനായി.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയന്ത് യാദവ് വിവാഹിതനായി.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയന്ത് യാദവ് വിവാഹിതനായി. ദീര്‍ഘകാലമായി സുഹൃത്തായ ദിഷ ചൗളയാണ് വധു. വിവാഹ വാര്‍ത്ത, സഹതാരം കൂടിയായ യുസ്വേന്ദ്ര ചെഹലാണ് പരസ്യമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാന ടീം അംഗമാണ് ജയന്ത് യാദവ്.

ഇന്ത്യയ്ക്കായി നാലു ടെസ്റ്റുകളും ഒരു ഏകദിനവും കളിച്ചിട്ടുള്ള താരമാണ് ജയന്ത് യാദവ്. ഇക്കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ മുംബൈയ്ക്കായി കളിച്ചിരുന്നു. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്‌ത്തി.

2016 ഒക്ടോബര്‍ 29ന് ന്യൂസീലന്‍ഡിനെതിരെ വിശാഖപട്ടണത്ത് നടന്ന ഏകദിന മത്സരത്തിലൂടെയാണ് ജയന്ത് യാദവ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. പരമ്ബരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ 190 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയിരുന്നു. മത്സരത്തില്‍ നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത യാദവിന്റെ പ്രകടനം ശ്രദ്ധ നേടിയെങ്കിലും പിന്നീട് ഏകദിന ടീമില്‍ അവസരം ലഭിച്ചില്ല.

അതേസമയം, കരിയറില്‍ നാല് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചു. 2016 നവംബര്‍ 17 മുതല്‍ വിശാഖപട്ടണത്ത് നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തോടെ ടെസ്റ്റ് കരിയറിനും വിരാമമായി. നാല് ടെസ്റ്റുകളില്‍നിന്ന് 44.27 ശരാശരിയില്‍ 228 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമുണ്ട്. 104 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 11 വിക്കറ്റുകളും യാദവ് നേടി. എന്നിട്ടും പിന്നീട് ദേശീയ ടീമില്‍ ഇടം ലഭിച്ചില്ല.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.