കാര്‍ഷിക വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അഞ്ച് മണിക്കൂര്‍ അധിക സമയം

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുളള നന്ദി പ്രമേയ ചര്‍ച്ചയില്‍ കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കൂടുതൽ സമയം നല്‍കാന്‍ തീരുമാനം. അഞ്ച് മണിക്കൂര്‍ സമയമാണ് പ്രതിപക്ഷത്തിന് കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാനായി രാജ്യസഭയില്‍ അനുവദിച്ചത്. പത്ത് മണിക്കൂര്‍ നിശ്ചയിച്ച ചര്‍ച്ച പതിനഞ്ച് മണിക്കൂറാക്കി നീട്ടികയായിരുന്നു. ചര്‍ച്ച പാര്‍ലമെന്റില്‍ തുടരുകയാണ്. കര്‍ഷക സമരം സഭ നടപടി നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ചര്‍ച്ചക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇരുസഭകളും പ്രക്ഷുബ്‌ധമായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പ്രേമചന്ദ്രന്റെ ഈ നീക്കം. അതെ സമയം നടുത്തളത്തില്‍ നിന്ന് മുദ്രാവാക്യം മുഴക്കിയതിന് മൂന്ന് എ എ പി എം പിമാരെയാണ് ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.