ട്വന്റി ട്വന്റിക്ക് ശേഷം അമ്മയുടെ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ മോഹന്‍ലാല്‍; ആശീര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും.

ട്വന്റി ട്വന്റിക്ക് ശേഷം അമ്മയുടെ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ മോഹന്‍ലാല്‍; ആശീര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും.

താരസംഘടനയായ ‘അമ്മ’യുടെ പ്രവര്‍ത്തനങ്ങള്‍ ഇനി സ്വന്തം ആസ്ഥാന മന്ദിരത്തിലായിരിക്കും, എറണാകുളം കലൂരിലുള്ള പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നി‌ര്‍വഹിച്ചു. പത്ത് കോടിയോളം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

താരസംഘടനയായ അമ്മയിലെ നടി-നടന്മാരെല്ലാം ഒന്നിച്ചെത്തിയ സിനിമയായിരുന്നു ട്വന്റി- ട്വന്റി. ഇരുകയ്യും നീട്ടിയാണ് ആ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ‘അമ്മയുടെ’ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടന വേളയില്‍ ഒരു സസ്‌പെന്‍സ് പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍.

അമ്മ സംഘടനയുടെ പുതിയ ചിത്രം വരുന്നുവെന്നായിരുന്നു മോഹന്‍ലാലിൻ്റെ പ്രഖ്യാപനം.’അമ്മ സംഘടനയ്ക്ക് വേണ്ടി നമ്മള്‍ വളരെക്കാലം മുന്‍പ് ഒരു സിനിമ ചെയ്തിരുന്നു. അതുപോലെ ഒരു സിനിമ കൂടി ചെയ്യുന്നു. അതിൻ്റെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. സംഘടനയ്ക്ക് എന്തുകൊണ്ടും ഗുണമായിരിക്കും പുതിയ ചിത്രം.’ മോഹന്‍ലാല്‍ പറഞ്ഞു.

ക്രൈം ത്രില്ലറാണ് ഒരുങ്ങുന്നത്. ആശീര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും.പ്രിയദര്‍ശനും രാജീവ് കുമാറുമായിരിക്കും സിനിമ സംവിധാനം ചെയ്യുക.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.