നാസയുടെ ചൊവ്വാദൗത്യപേടകം പെ‍ഴ്സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി.

നാസയുടെ ചൊവ്വാദൗത്യപേടകം പെ‍ഴ്സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി.

നാസയുടെ ചൊവ്വാദൗത്യപേടകം പെ‍ഴ്സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 2.25നാണ് ആറു ചക്രങ്ങളുള്ള റോവര്‍ വിജയകരമായി ചുവന്ന ഗ്രഹത്തിലിറങ്ങിയത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ 12,100 മൈല്‍ (19,500 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച്‌ വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു.

ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനാണ് നാസയുടെ ഈ ദൗത്യം. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് പെ‍ര്‍സെവറന്‍സ് ചുവന്ന ഗ്രഹത്തിലെത്തിയത്. 2020 ജൂലായ് 30ന് ഫ്ലോറിഡയിലെ നാസയുടെ യു എല്‍ എ അറ്റ്‌ലസ് 541ല്‍ നിന്നാണ് ദൗത്യം ആരംഭിച്ചത്‌. ഇന്‍ജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവര്‍ വഹിക്കുന്നുണ്ട്. 300 കോടി ഡോളറാണ്‌ ദൗത്യത്തിന്റെ ആകെ ചെലവ്.

അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയര്‍ന്ന താപനില ദൗത്യപേടകത്തി‍ല്‍ ഉടലെടുത്തെങ്കിലും താപകവചം അതിനെ ചെറുത്തു. അന്തരീക്ഷമര്‍ദ്ദം മാറുന്നതനുസരിച്ച്‌ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച്‌ പേടകം സ്ഥിരത നിലനിര്‍ത്തി. വേഗം മണിക്കൂറില്‍ 1600 കി.മീ. ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകള്‍ തുറന്നു. തുടര്‍ന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നിരീക്ഷിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.