രാജീവ് രവി അവതരിപ്പിക്കുന്ന പുതിയ ആന്തോളജി ആണും പെണ്ണിൻ്റെയും പോസ്റ്റര്‍ റിലീസ് ചെയ്തു.

രാജീവ് രവി അവതരിപ്പിക്കുന്ന പുതിയ ആന്തോളജി ആണും പെണ്ണിൻ്റെയും പോസ്റ്റര്‍ റിലീസ് ചെയ്തു.

രാജീവ് രവി അവതരിപ്പിക്കുന്ന പുതിയ ആന്തോളജി ആണും പെണ്ണിൻ്റെയും പോസ്റ്റര്‍ റിലീസ് ചെയ്തു. ടൊവിനോ തോമസിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

മൂന്നു കഥകളെ ആസ്ദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. ഉറൂബിൻ്റെ രാച്ചിയമ്മ എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകന്‍ വേണുവിൻ്റെ ചിത്രം. പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്.

ഉണ്ണി ആറിൻ്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോജു ജോര്ജിനേയും സംയുക്താ മേനോനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന് എന്നിവര്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരൻ, ബിനാ പോൾ, ഭവൻ ശ്രീകുമാർ എഡിറ്റിംഗ്. ബിജിബാൽ, ഡോൺ വിന്സെന്റ് സംഗീത സംവിധാനം. ഗോകുൽ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷൻ ഡിസൈൻ. സി.കെ പദ്മകുമാർ എം. ദിലീപ് കുമാർ എന്നിവരാണ് നിർമ്മാണം. ചിത്രം മാര്‍ച്ച്‌ 26ന് തിയേറ്ററുകളിലെത്തും.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.