രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലി.
രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. ഇത് നാലാം തവണയാണ് വിരാട് കോഹ്ലി ഈ നേട്ടം കരസ്ഥമാക്കുന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും രണ്‍വീര്‍ സിംഗുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഷാരൂഖ് ഖാനാണ് നാലാം സ്ഥാനത്ത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ സിനിമാ മേഖലയ്ക്ക് പുറത്ത് നിന്നെത്തിയ ഏക താരവും വിരാട് കോഹ്ലിയാണ്.
ദീപികാ പദുക്കോണാണ് അഞ്ചാം സ്ഥാനത്തുള്ളത്. ആലിയ ഭട്ട് ആറാം സ്ഥാനത്തും ആയുഷ്മാന്‍ ഖുറാന എഴാം സ്ഥാനത്തും സല്മാന് ഖാന് എട്ടാം സ്ഥാനത്തുമാണ്. അമിതാഭ് ബച്ചനും ഹൃതിക റോഷനുമാണ് ഒന്‍പതും പത്തും സ്ഥാനങ്ങളില്‍. കാര്‍ത്തിക് ആര്യനാണ് പട്ടികയില്‍ ഇടംപിടിച്ച പുതുമുഖം.
സെലിബ്രിറ്റികളുടെ ബ്രാന്‍ഡ് മൂല്യം വിലയിരുത്തുന്ന ഡഫ് ആന്‍ഡ് ഫെല്‍പ്സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. താരങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രൊഡക്ടിന്റെ പോര്‍ട്ട്ഫോളിയോ, സാമൂഹ്യ മാദ്ധ്യമങ്ങളിലെ സ്വീകാര്യത എന്നീ ഘടകങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
Photo Courtesy : Google/ images are subject to copyright