ലാ ലിഗയില്‍ ബാര്‍സലോണയ്ക്ക് തകര്‍പ്പന്‍ ജയം; മെസ്സിക്ക് ചരിത്ര നേട്ടം

ലാ ലിഗയില്‍ ബാര്‍സലോണയ്ക്ക് തകര്‍പ്പന്‍ ജയം; മെസ്സിക്ക് ചരിത്ര നേട്ടം

ലാ ലിഗയില്‍ ബാര്‍സലോണയ്ക്ക് തകര്‍പ്പന്‍ ജയം. അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബാര്‍സ കീഴടക്കിയത്. 20-ാം മിനിട്ടില്‍ ബാര്‍സയ്ക്കായി ആദ്യ ഗോള്‍ നേടിയ ലയണല്‍ മെസ്സി അപൂര്‍വമായ ഒരു റെക്കോഡ് ഈ മത്സരത്തിലൂടെ സ്വന്തമാക്കി.

ബാര്‍സലോണയ്ക്കായി മെസ്സി നേടുന്ന 650-ാം ഗോളാണ് മത്സരത്തില്‍ പിറന്നത്. അതിമനോഹരമായ ഫ്രീകിക്കിലൂടെയാണ് മെസ്സി ഗോള്‍ നേടിയത്. മെസ്സിയിലൂടെ ലീഡെടുത്ത ബാര്‍സ എന്നാല്‍ 49-ാം മിനിട്ടില്‍ സമനില ഗോള്‍ വഴങ്ങി. ബാര്‍സയുടെ താരം ജോര്‍ഡി ആല്‍ബ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെയാണ് അത്‌ലറ്റിക്കോ ബില്‍ബാവോ സമനില ഗോള്‍ നേടിയത്.

എന്നാല്‍ 74-ാം മിനിട്ടില്‍ സ്‌കോര്‍ ചെയ്ത് അന്റോയിന്‍ ഗ്രീസ്മാന്‍ ബാര്‍സയ്ക്കായി വിജയഗോള്‍ നേടി. ഈ വിജയത്തോടെ 20 മത്സരങ്ങളില്‍ നിന്നും 40 പോയന്റുകളുമായി ബാര്‍സ റയലിനെ മറികടന്ന് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.