രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ യജ്ഞത്തിന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി.

രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ യജ്ഞത്തിന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി.

രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ യജ്ഞത്തിന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 45 വയസ്സും അതിനു മുകളിലുമുളളവർക്കുമാണ് കൊവിഡ് വാക്സിന്‍ നന്‍കുക. കൊവിഡ് വാക്സിനേഷനിലെ നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കൂടുതല്‍ വാക്സിന്‍ മാര്‍ക്കറ്റിലെത്തിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്കും വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ജനുവരി 16 നാണ് രാജ്യത്ത് ഒന്നാം ഘട്ട വാക്സിനേഷന്‍ ആരംഭിച്ചത്. ഈ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉള്‍പ്പെടയുള്ള മുന്‍നിര പോരാളികള്‍ക്കുമാണ് വാക്സിന്‍ നല്‍കിയത്. രണ്ടാഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 50 വയസിന് മുകളിലുള്ളവര്‍ക്കുമാണ് വാക്സിന്‍ നല്‍കിയത്.

അതേസമയം ഇന്ത്യയില്‍ വീണ്ടും കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. ഇതിനെ നേരിടുന്നതിന് കൂടുതല്‍ വാക്സിനുകള്‍ വേണമെന്ന ആവശ്യവും സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്.

 

 

 

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.