ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ശിഖര്‍ ധവാനും നായകന് വിരാട് കോഹ്ലിക്കും അര്‍ദ്ധ സെഞ്ചുറി.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ശിഖര്‍ ധവാനും നായകന് വിരാട് കോഹ്ലിക്കും അര്‍ദ്ധ സെഞ്ചുറി. 68 പന്തില്‍ ധവാന് തന്റെ 31-ാം അര്‍ദ്ധസെഞ്ചുറി തികച്ചപ്പോള്‍, കോഹ്ലി 50 പന്തിലാണ് നാഴികക്കല്ല് പിന്നിട്ടത്. താരത്തിന്റെ 61-ാം അര്‍ദ്ധസെഞ്ചുറിയാണിത്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 100 റണ്‍സ് പിന്നിട്ടു. ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ഒരു ഇടവേളയ്ക്ക് ശേഷം ഓപ്പണിങ്ങിനിറങ്ങിയ രോഹിതും ധവാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മെല്ലെ തുടങ്ങിയ ഇരുവരും സ്കോറിങ്ങിന് വേഗം കൂട്ടുന്നതിനിടെയാണ് രോഹിത്തിന്റെ വിക്കറ്റ് വീണത്. ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ജോസ് ബട്ലറിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. 42 പന്തില്‍ 28 റണ്‍സെടുത്ത താരം നാല് ബൗണ്ടറികളും നേടി.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന് ഇയോണ്‍ മോര്ഗന് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright