സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ വൃദ്ധി വിശാല്‍ പ്രിഥ്വിരാജിനൊപ്പം അഭിനയിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ തരംഗം ആയ വൃദ്ധി വിശാല്‍ എന്ന കൊച്ചു മിടുക്കി പ്രിഥ്വിരാജിനൊപ്പം അഭിനയിക്കുന്നു. കടുവ എന്ന ചിത്രത്തില്‍ പ്രിഥ്വിയുടെ മകള്‍ ആയാണ് അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൃദ്ധിയുടെ ഡാന്‍സ് പ്രചരിച്ചത്. നിമിഷനേരംകൊണ്ടാണ് ഡാൻസ് വൈറലായി മാറിയത്. സീരിയല്‍ താരം കൂടിയായ അഖില്‍ ആനന്ദിൻ്റെ വിവാഹവേദിയിലാണ് വൃദ്ധി ചുവടുവച്ചത്.
യുകെജി വിദ്യാര്‍ത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയില്‍ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയില്‍ മനോഹരമാക്കിയത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എൻ്റര്‍ടെയിനറായ കടുവയ്ക്ക് തിരക്കഥ ഒരുക്കുന്നത് ജിനു എബ്രഹാമാണ്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന യുവ പ്ലാൻ്ററുടെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. 2020 ജൂലൈയില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright