ഹുറൂണ്‍ ഗ്ലോബല്‍ റിച്ച്‌ ലിസ്റ്റ് 2021; എട്ടാം സ്ഥാനം സ്വന്തമാക്കി മുകേഷ് അംബാനി.

ഹുറൂണ്‍ ഗ്ലോബല്‍ റിച്ച്‌ ലിസ്റ്റ് 2021; എട്ടാം സ്ഥാനം സ്വന്തമാക്കി മുകേഷ് അംബാനി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിൻ്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയില്‍ എട്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് പുറത്തുവിട്ട ഹുറൂണ്‍ ഗ്ലോബല്‍ റിച്ച്‌ ലിസ്റ്റ് 2021ലാണ് ഈ റിപ്പോര്‍ട്ട് .

അംബാനിയുടെ ആസ്തി ഒരുവര്‍ഷത്തിനിടെ 24 ശതമാനം വര്‍ധിച്ച്‌ 6.09 ലക്ഷംകോടി രൂപയായി. ഗൗതം അദാനിയും കുടുംബവും പട്ടികയില്‍ 48-ാംസ്ഥാനത്തുണ്ട്. 2.34 ലക്ഷം കോടി രൂപയാണ് ആസ്തി. ലക്ഷ്മി മിത്തല്‍ (104), ശിവ് നാടാര്‍(58), സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ സൈറസ് പുനവാല (113) എന്നിവരാണ് പട്ടകയിലുള്ള പ്രമുഖ ഇന്ത്യക്കാര്‍.

ടെസ് ലയുടെ ഇലോണ്‍ മസ്‌കാണ് ഒന്നാംസ്ഥാനത്തുള്ളത്. ഒരൊരറ്റവര്‍ഷംകൊണ്ട് മസ്‌കിൻ്റെ ആസ്തിയില്‍ 151 ബില്യണ്‍ ഡോളറാണ് വര്‍ധിച്ചത് . മസ്കിൻ്റെ മൊത്തം ആസ്തി 197 ബില്യണ്‍ ഡോളറാണ്.

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.