അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിൻ്റെ മരണം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു.

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിൻ്റെ മരണം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു.

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിൻ്റെ മരണം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. സംവിധായകന്‍ രാം ഗോപാല്‍ വര്‍മയാണ് ചിത്രം വെള്ളിത്തിരയിലെത്തിക്കുന്നത്. സനോജ് മിശ്ര, ശ്രുതി മോദി, നിഖില്‍ ആനന്ദ് തുടങ്ങിയവരും സുശാന്ത് സിങിൻ്റെ ബയോപിക് നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നടൻ്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസാണോ, സിനിമയ്ക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രീയ ചര്‍ച്ചകളാണോ, സിബിഐ അന്വേഷണമാണോ കഥയാകുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇവയിലേതെങ്കിലും പ്രമേയമാകാനും ആവാതിരിക്കാനും സാധ്യതയുണ്ടെന്നും എന്തായാലും സിനിമ ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.