രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷനും ചര്‍ച്ച ചെയ്യാനായാണ് അദ്ദേഹം മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വൈറസ് വ്യാപനം തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. വൈകിട്ട് 6.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുന്നത്.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് മുകളിലായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടായിരിക്കും അദ്ദേഹം ആദ്യം ചര്‍ച്ച നടത്തുക.
കോവിഡ് വൈറസ് വ്യാപനം ആരംഭിച്ചത് മുതല്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി നിരന്തരം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. മാര്‍ച്ച് 17 നാണ് അദ്ദേഹം അവസാനമായി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.
Photo Courtesy : Google/ images are subject to copyright