സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എ.ഷാജഹാന്‍ ചുമതലയേറ്റു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എ.ഷാജഹാന്‍ ചുമതലയേറ്റു.

 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എ.ഷാജഹാന്‍ ചുമതലയേറ്റു. 2026 മാര്‍ച്ച്‌ 30 വരെയാണ് കാലാവധി. ചുമതലയേറ്റ ശേഷം അദ്ദേഹം രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് സംബന്ധമായി ഹൈക്കോടതിയുടെയും, സുപ്രീം കോടതിയുടെയും സുപ്രധാന വിധികളുടെ സമാഹാരം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു.

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് എ.ഷാജഹാന്‍ കമ്മീഷണറായി ചുമതലയേറ്റത്. പൊതു വിദ്യാഭ്യാസം കായിക യുവജനക്ഷേമം, ന്യൂനപക്ഷ ക്ഷേമം, സാമൂഹിക നീതി, തദ്ദേശ ഭരണം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിയായും ഗ്രാമവികസന കമ്മീഷണര്‍ പഞ്ചായത്ത്- നഗരകാര്യ ഡയറക്ടര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ കളക്ടറുമായിരുന്നു.

ജേര്‍ണലിസത്തിലും മാനേജ്മെന്റിലും ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ: എ.നജ്മ, മക്കള്‍: എസ്.അനീസ്, ഡോ.സിബ, മരുമക്കള്‍: ഡോ.ഹംദി നിസാര്‍, ഡോ.ആല്‍ഫ.

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.