രാജ്യത്ത് ഇന്ധനവില കുതിക്കുന്നു..മുംബൈയിൽ ഇന്ന് പെട്രോൾ വില 100 കടന്നു!

രാജ്യത്ത് ഇന്ധനവില കുതിക്കുന്നു..മുംബൈയിൽ ഇന്ന് പെട്രോൾ വില 100 കടന്നു!

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. ഡീസൽ വിലയും തൊട്ടുപിന്നാലെ കുതിക്കുകയാണ്. മുംബൈയിൽ ഇന്ന് പെട്രോൾ വില 100 കടന്നു. നഗരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പെട്രോൾ വില 100 മേൽ കടക്കുന്നത്. ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വർദ്ധിച്ചത്. ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ 100.19 രൂപയാണ്. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവിലയിൽ തുടർച്ചയായ വർദ്ധനവുണ്ടാകുന്നത്. കേരളത്തിലും പെട്രോൾ വില നൂറിലേക്ക് കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ 95.04 രൂപ പെട്രോളിനും ഡീസലിന് 89.46 രൂപയുമാണ് വില.
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നിരുന്നു. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും വില കൂടിയത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ്.
ഡൽഹി 93.94 , കൊൽക്കത്ത 93.97 ചെന്നൈ 95.51 എന്നിങ്ങനെയാണ് പെട്രോൾ വിലനിലവാരം. രാജ്യത്ത് മെയ് മാസത്തിൽ ഡീസലിന്റെ വിലയും കുത്തനെ ഉയർന്നു. ഒരു ലിറ്റർ ഡീസലിന് 84.89 രൂപയാണ് ഡൽഹിയിൽ മുംബൈയിൽ 91.17 രൂപയും കൊൽക്കത്തയിൽ 87.74 രൂപയും ചെന്നൈയിൽ 89.65 രൂപയുമാണ് വില.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.