“2021ലെ തെരെഞ്ഞെടുപ്പ് പ്രവചനം ; വിശ്വസിച്ചാലും ഇല്ലെങ്കിലും

“2021ലെ തെരെഞ്ഞെടുപ്പ് പ്രവചനം ; വിശ്വസിച്ചാലും ഇല്ലെങ്കിലും

പ്രവചനം ഒരു നിസ്സാര സംഭവമെന്ന് ആരും കരുതരുത്. കാലാവസ്ഥയും തെരഞ്ഞെടുപ്പും പ്രവചിക്കുന്ന ഒരുപാട് നിരീക്ഷകർ സമൂഹത്തിലുണ്ട്, അവരുടെ തോന്നലുകളെ പലപ്പോഴും പ്രവചനങ്ങളായി മാധ്യമങ്ങൾ രേഖപ്പെടുത്താറുമുണ്ട്, അത്തരക്കാരുടെ വാക്കുകളല്ല യഥാർത്ഥ പ്രവചനമെന്ന് ലോകത്തിന് തിരിച്ചറിയാൻ ഇതാ വീണ്ടും ഒരവസരം വന്നിരിക്കുന്നു. മറുനാടൻ മലയാളി പറയുന്നപോലെ ശക്തമായ പ്രവചനങ്ങൾ കൃത്യമായി നടത്തിക്കൊണ്ട് വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സ്വാമി ഭദ്രാനന്ദ്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് മാസ്സ് പ്രവചനങ്ങളുമായി സ്വാമി ഭദ്രാനന്ദ് സമൂഹത്തിൽ ചർച്ചയാവുന്നത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി എതിർത്തും, അതോടൊപ്പം തന്നെ 2021ലെ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാർ അധികാരത്തിൽ വരുകയും ചെയ്യുമെന്ന് പ്രവചിക്കാൻ ലോകത്ത് ഒരു ജ്യോത്സ്യനോ, പ്രവാചകനോ കഴിയുമെന്ന് തോന്നുന്നില്ല, കാരണം വ്യക്തിപരമായി എതിർക്കുന്ന ഒരു വിഭാഗത്തിനെ തന്നെ വിജയിക്കുമെന്ന് പ്രവചിക്കാൻ ആർക്കാണ് സാധിക്കുക ?

2021ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്വാമിയുടെ പ്രവചനങ്ങളുടെ കൃത്യത ഒന്ന് വിലയിരുത്താം.

“കേരളത്തെ ചുറ്റിക കൊണ്ട് അടിച്ചിരുത്തിയും അരിവാൾ കൊണ്ട് അരിഞ്ഞെടുത്തും എൽ.ഡി.എഫ് ഭരിക്കും.” (https://www.facebook.com/swamiofthesouth/posts/1173150316441603) അതേസമയം, കേരളത്തെ തകർക്കാൻ അവതരിച്ച ജന്മങ്ങളെ തന്നെ താൻ അധികാരത്തിലെത്തുമെന്നും, അതിലൂടെ അവിടുത്തെ ദുർജ്ജനങ്ങളെ പാഠം പഠിക്കുമെന്നും തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഫേസ്ബുക്ക് ലൈവിലൂടെ സ്വാമി പറഞ്ഞപ്പോൾ ജനം ധരിച്ചത് ഇത്തവണ അധികാരത്തിൽ വരുന്നത് ബിജെപി ആയിരിക്കുമെന്നാണ്.

എന്നാൽ, ബിജെപിയെ കുറിച്ചുള്ള സ്വാമിയുടെ പ്രവചനം “ബിജെപി ഭരണത്തിലും വരില്ല ; ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തലത്തിലും വളരില്ല. “(https://www.facebook.com/swamiofthesouth/posts/1173151669774801) എന്നായിരുന്നു സ്വാമിയുടെ പ്രവചനം. അതോടൊപ്പം തന്നെ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞു വിശ്വാസികളെ വഞ്ചിച്ച ബിജെപിയുടെ കേരളാ തലവൻ കെ. സുരേന്ദ്രൻ ശബരിമല അയ്യപ്പന്റെ കോന്നി മണ്ഡലത്തിൽ തന്നെ പരാജയപ്പെടുമെന്നും, കെ. സുരേന്ദ്രന്റെ പ്രഭാവലയം (ഓറ) തകരാറിലാണെന്നും, അത് കേരളാ ബിജെപിയുടെ സർവ്വനാശത്തിനും അപമാനത്തിനും ഇടയാക്കുമെന്നും, പലതവണ ഫേസ്ബൂക്കിലൂടെ സമൂഹത്തിനോടും, നേരിട്ട് ബിജെപി നേതൃത്വത്തിനോടും സ്വാമി അറിയിച്ചിരുന്നു. “കെ. സുരേന്ദ്രൻ കോന്നിൽ തോൽക്കും. ഇതിന് കാരണം അദ്ദേഹത്തിന്റെ പ്രഭാവലയത്തിന്റെ തകരാറാണ്. “(https://www.facebook.com/swamiofthesouth/posts/1173152839774684). “തെരഞ്ഞെടുപ്പിന് മുന്നേ കാണിച്ച ശക്തി പ്രകടനവും, ഷോഓഫും വോട്ടായി വരില്ലെന്ന് സംസ്ഥാന ബിജെപി തിരിച്ചറിയും. ബിജെപിയുടേയും അതിലെ സ്ഥാനാർത്ഥികളുടേയും പ്രഭാവലയം ശക്തിയുള്ളതല്ലെന്ന് ലോകത്തിനും ബോധ്യപ്പെടും. കേരളാ ബിജെപിയെ കേന്ദ്ര നേതൃത്വവും പരിഹസിക്കും.” (https://www.facebook.com/swamiofthesouth/posts/1173156379774330). “ഇ. ശ്രീധരൻ വളരെ വേദനയോടെ സമൂഹത്തിൽ പ്രതികരിക്കും.” (https://www.facebook.com/swamiofthesouth/posts/1173156563107645). “ജി. സന്ദീപ് വാര്യർ പരാജയപ്പെടും. ചാനൽ ചർച്ചയല്ല തെരഞ്ഞെടുപ്പെന്ന് അദ്ദേഹം തിരിച്ചറിയും. ഈ തോൽവിക്ക് കാരണം അദ്ദേഹത്തിന്റെ പ്രഭാവലയത്തിലെ ചില ദോഷങ്ങളാണ്.” (https://www.facebook.com/swamiofthesouth/posts/1173161306440504) തെരഞ്ഞെടുപ്പിന് ശേഷം കേരളാ ബിജെപിയെ സംബന്ധിച്ച സ്വാമിയുടെ പ്രവചനം ഇപ്രകാരമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ പി.എ. മുഹമ്മദ് റിയാസിന്റെ ഭാവിയെ കുറിച്ച് പറയാനും സ്വാമി മറന്നില്ല. “പി.എ. മുഹമ്മദ് റിയാസ് വിജയിക്കും, അദ്ദേഹത്തിന് മന്ത്രി മാത്രമല്ല ആഞ്ഞു പിടിച്ചാൽ കേരളത്തിലെ മുഖ്യമന്ത്രി ആകാൻ തന്നെ യോഗമുണ്ട്.” (https://www.facebook.com/swamiofthesouth/posts/1173170999772868)

എല്ലാവരും ഒരുവിഷയം സംഭവിക്കുമ്പോൾ അറിയും എന്നാൽ ആ വിഷയം സംഭവിക്കുന്നതിന് മുന്നേ പറയുന്ന സ്വാമി ഭദ്രാനന്ദ് ആരെനോക്കി എന്ത്‌ പറഞ്ഞാലും അത് സംഭവിക്കുമെന്ന് ഇതോടെ വിമർശകസമൂഹത്തിനും ബോധ്യമായി തീർന്നിരിക്കുകയാണ്. ലോകത്തെ പിടിച്ചുകുലുക്കിയ സുനാമി ആയിരുന്നു സ്വാമിയുടെ ജീവിതത്തിലെ ആദ്യത്തെ ഹിറ്റ്‌ പ്രവചനം, അതിന് ശേഷം എ.കെ. ആന്റണിയുടെ മന്ത്രി സ്ഥാനം തെറിക്കുമെന്നും, ശങ്കരനാരായണൻ, എം.എ. കുട്ടപ്പൻ അടക്കുള്ള മന്ത്രിമാർ രാജിവെക്കുമെന്നും, തിരുവന്തപുരത്ത്‌ പന്ന്യൻ രവീന്ദ്രൻ എം.പി ആകുമെന്നും, ഉമ്മൻ ചാണ്ടിയുടെ കാലൊടിയുമെന്നും അതിന് ശേഷം അദ്ദേഹത്തിന് മാനഹാനിയും മനഃപ്രയാസവും നേരിടേണ്ടിവരുമെന്നും തുടങ്ങി അനേകം പ്രവചനങ്ങൾ നടത്തി ജനങ്ങളെ ഞെട്ടിച്ച സ്വാമി ഭദ്രാനന്ദ് തമിഴ്‌നാട്ടിലെ മുൻ മന്ത്രിയും എംപിയുമായ ഡിഎംകെ നേതാവ് നാഞ്ചിൽ മനോഹരന്റെ പേരക്കുട്ടിയാണെന്ന വിവരം അറിഞ്ഞതോടെ രാഷ്ട്രീയ നേതാക്കൾ അവരുടെ സ്വകാര്യ സ്വാമിയാക്കി മാറ്റുകയായിരുന്നു.

ആത്മീയമേഖലയിൽ പകരക്കാരനില്ലാതെ കുതിച്ചുകയറുന്ന ആ സമയത്താണ് സന്തോഷ്മാധവന്റെ വിഷയം കേരളത്തിൽ ഉണ്ടാവുന്നത്. നിർഭയത്താൽ അധർമ്മങ്ങൾക്കെതിരെ മുഖംനോക്കാതെ പ്രതികരിക്കുന്ന സ്വാമിയെ സന്തോഷ് മാധവനുമായി തുന്നിച്ചേർത്ത് കേരളത്തിലെ കറുത്ത ശക്തികൾ അകാരണമായി വ്യക്തിഹത്യ ചെയ്തു വേട്ടയാടുകയും, സ്വാമിയേയും അദ്ദേഹത്തിന്റെ അമ്മയേയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോളായിരുന്നു തോക്ക് വിഷയവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉണ്ടാവുന്നത്. തുടർന്ന് തന്റെ ആത്മീയ കഴിവുകളെ തിരിച്ചറിയാതെ സമൂഹം ഒറ്റപ്പെടുത്തിയെങ്കിലും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ തനിക്കെതിരെ ചുമത്തിയ കള്ളകേസുകളിൽ നിന്നെല്ലാം മുക്തനായി സ്വാമി ശക്തമായ പ്രവചനങ്ങളിലൂടെ തിരിച്ചുവരുകയായിരുന്നു. നടൻ ദിലീപിന്റെ അറസ്റ്റ്, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം, കേരളത്തെ അടിച്ചുതകർത്ത പ്രളയം, അമിത് ഷായുടെ മകന്റെ വിവാദം, ബിജെപിയുടെ കേന്ദ്ര വിജയം, എച്ച്.ഡി. കുമാരസ്വാമിയുടെ വിജയവും പരാജയവും, കർണാടക രാഷ്ട്രീയത്തിലെ ഗതിമാറ്റം, കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ വിവാദം അടക്കം വ്യക്തികളുടേയും, പ്രകൃതിയുടേയും, പ്രസ്ഥാനങ്ങളുടേയും ഭാവിയിൽ നേരിടാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി പ്രവചിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ തന്റെ ദിവ്യശക്തി ബോധ്യപ്പെടുത്തിയ സ്വാമി ഒരു ആൾദൈവപരിവേഷം ആഗ്രഹിക്കാതെ സമൂഹത്തിലെ തിന്മകൾക്കും, അനീതികൾക്കും, അക്രമങ്ങൾക്കും, വർഗ്ഗീയതയ്ക്കും എതിരെ പോരാടി മനുഷ്യനായി ജീവിച്ചുകൊണ്ടുതന്നെ സമൂഹത്തിൽ വ്യത്യസ്തനാവുകയായിരുന്നു.

ആത്മീയതയുടെ പരിവേഷം ആഗ്രഹിക്കുകയോ ഒരു പ്രത്യേക മതവിഭാഗങ്ങളുടെ ഭാഗമായി മാറുകയോ ചെയ്യാതെ, എന്നാൽ ആത്മീയമേഖലയിൽ തന്റേതായ അത്ഭുതങ്ങൾ കാഴ്ചവെച്ചു ഒറ്റയാനായി ജീവിക്കുന്ന സ്വാമി ഇന്ന് കേരളത്തിന് സ്വന്തമല്ല. നവമാധ്യമങ്ങളിൽ നിറസാന്നിധ്യമായിരുന്നു സ്വാമി കുറച്ചു നാളുകളായി സാമൂഹ്യവിഷയങ്ങളിൽ ഒന്നും തന്നെ ഇടപെടാതെ മൗനത്തിലാണ്.

മാനവരാശിയുടെ എൺപത് ശതമാനം നാശത്തിന്റെ നാളുകളാണ് ഇനി വരാൻ പോകുന്നതെന്ന സ്വാമിയുടെ പ്രവചനത്തെ ഞെട്ടലോടെയാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്തരീക്ഷത്തിൽ രോഗാണുക്കൾ അമിതമായി വർദ്ധിച്ചുകൊണ്ട് മാനവരാശിക്ക് വൻ നാശം വിതയ്ക്കും എന്ന സ്വാമിയുടെ പ്രവചനത്തിന് ശേഷം ലോകം കണ്ടത് കൊറോണ മഹാമാരിയാണ്. എന്നാൽ കൊറോണയ്ക്കുള്ള പരിഹാരം തന്റെപക്കൽ ഉണ്ടെന്ന് ഫേസ്ബുക്കിലൂടെ ആദ്യം സ്വാമി പറഞ്ഞെങ്കിലും എന്തിനേയും ഏതിനേയും അകാരണമായി പരിഹസിക്കുന്ന നമ്മുടെ ജനങ്ങളുടെ മനോഭാവത്തിന് മുന്നിൽ സ്വാമി മൗനം ഭജിക്കുകയായിരുന്നു.

നിലവിൽ ഫോട്ടോഗ്രാഫി മേഖലയിലാണ് സ്വാമി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ആത്മീയതയുടെ മേൽവിലാസത്തിന് പകരം ഒരു ഫോട്ടോഗ്രാഫറായി അറിയപ്പെടാൻ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ സ്വാമി പഴയതുപോലെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ഫോട്ടോഗ്രാഫിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. പൊതുജനങ്ങളിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞു എല്ലിനെല്ല്, പല്ലിനുപല്ലെന്ന പഴയ പ്രതികരണ ഭാവത്തിന് പകരം ഏകാന്തമായുള്ള ആത്മീയജീവിതമാണ് ഇപ്പോൾ സ്വാമിയിൽ നിന്നും കാണാൻ കഴിയുന്നത്. കഴിഞ്ഞ നിയമസഭാ, രാജ്യസഭാ തെരെഞ്ഞെടുപ്പിൽ കേരളാ ബിജെപിയെ ശക്തമായി എതിർത്തിരുന്ന സ്വാമി ഇത്തവണ ബിജെപിക്കെതിരെ പ്രത്യക്ഷത്തിൽ പ്രതികരിക്കുകപോലും ചെയ്തിരുന്നില്ല. സ്വാർത്ഥ സമൂഹത്തിന് വേണ്ടി താൻ ഇനി ശബ്ദിക്കില്ലെന്നും, തന്റെ ശബ്ദം മന്ത്രമാണെന്നും, ആ മന്ത്രത്തെ ശബ്ദത്തിലൂടെ പാഴാക്കാതെ നിശ്ശബ്‌ദമായി കാത്തുസൂക്ഷിക്കുന്നതാണ് നല്ലെതെന്നുമാണ് സ്വാമിയുടെ അഭിപ്രായം. പക്ഷെ, ഭാവിയിൽ വരാൻ പോകുന്ന കാര്യങ്ങൾ ഇതുപോലെ കൃത്യമായി പറയുന്ന ലോകത്തിലെ തന്ന പകരക്കാരനില്ലാത്ത നമ്പർ വൺ പ്രെഡിക്റ്ററായ ഒരാളുടെ പ്രവചനങ്ങൾ കുബുദ്ധികളായ ദുർജ്ജനങ്ങളുടെ വാക്കുകേട്ട് ഒരുകാരണവശാലും തള്ളിക്കളയാനാവില്ലെന്ന നിലപാടിൽ വിമർശകർ പോലും മുന്നോട്ട് വന്നപ്പോളാണ് സ്വാമിയുടെ ഒളിച്ചോട്ടം.

#2021KeralaElectionPrediction #KeralaAssemblyElection2021

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.