ആനന്ദബോസ് റിപ്പോർട്ട്, സുരേന്ദ്രന്റെ ഭാവിയുടെ കാര്യത്തിൽ നിർണായകം .

ആനന്ദബോസ് റിപ്പോർട്ട്, സുരേന്ദ്രന്റെ ഭാവിയുടെ കാര്യത്തിൽ നിർണായകം .

കേരളത്തിലെ ബി.ജെ.പിയിലെ പ്രശ്നങ്ങൾ പഠിച്ച് സി.വി. ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോർട്ട് നൽകി. തിരഞ്ഞെടുപ്പിലെ ദയനീയപരാജയം, അതിന്റെ കാരണങ്ങൾ, പരിഹാരം, സാമ്പത്തിക ആരോപണം എന്നിവയെല്ലാം വിശദീകരിക്കുന്ന റിപ്പോർട്ടാണ് ആനന്ദബോസ് മോദിക്ക് സമർപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിൽ കെ. സുരേന്ദ്രന്റെ നേതൃമാറ്റ ശുപാർശകളും ഉൾപ്പെട്ടിട്ടുണ്ട്. സുരേന്ദ്രനെ മാറ്റണമെന്ന് നിരവധി പരാതികൾ നേതാക്കളും പ്രവർത്തകരും ആനന്ദബോസിന് നേരിട്ടും ഇമെയിൽ വഴിയും അറിയിച്ചിരുന്നു. അതേസമയം ഗ്രൂപ്പ് അടിസ്ഥാനത്തിൽ അല്ലാതെ നേതാക്കൾ നേതൃമാറ്റത്തിനായി മുറവിളി കൂട്ടിയിട്ടുമുണ്ടെന്നാണ് ലഭ്യമായ വിവരം. നേതൃമാറ്റ വിഷയത്തിൽ സംസ്ഥാന നേതാക്കൾമുതൽ പ്രാദേശിക നേതാക്കൾ വരെയുള്ളവർക്ക് പറയാനുള്ളത് ആനന്ദബോസ് കേട്ടിട്ടുമുണ്ട്.സാധാരണ ബി.ജെ.പി. പ്രവർത്തകർ, നേതാക്കളുടെ ഡ്രൈവർമാർ തുടങ്ങിവിവിധതലത്തിലുള്ളവരുടെ അഭിപ്രായവും അദ്ദേഹം സ്വരൂപിച്ചിട്ടുണ്ട്.ആനന്ദബോസിന്റെ റിപ്പോർട്ട് സുരേന്ദ്രന്റെ ഭാവിയുടെ കാര്യത്തിൽ നിർണായകമാകും.

കേരള ബി.ജെ.പിയിൽ കാലങ്ങളായി തുടരുന്ന രൂക്ഷമായ ഗ്രൂപ്പിസത്തെ കുറിച്ചും ആനന്ദബോസ് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. നേതൃമാറ്റം വേണമെന്ന ആവശ്യവും നേതൃപരാജയവും വിശദീകരിച്ച് ആനന്ദബോസിനും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും സംസ്ഥാന ഭാരവാഹികൾ അടക്കം ഇ മെയിൽ അയച്ചിട്ടുണ്ട്.

കേരളത്തിലെ ബി.ജെ.പിയിലെ പ്രശ്നങ്ങൾ പഠിച്ച് സി.വി. ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോർട്ട് നൽകി. തിരഞ്ഞെടുപ്പിലെ ദയനീയപരാജയം, അതിന്റെ കാരണങ്ങൾ, പരിഹാരം, സാമ്പത്തിക ആരോപണം എന്നിവയെല്ലാം വിശദീകരിക്കുന്ന റിപ്പോർട്ടാണ് ആനന്ദബോസ് മോദിക്ക് സമർപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിൽ കെ. സുരേന്ദ്രന്റെ നേതൃമാറ്റ ശുപാർശകളും ഉൾപ്പെട്ടിട്ടുണ്ട്. സുരേന്ദ്രനെ മാറ്റണമെന്ന് നിരവധി പരാതികൾ നേതാക്കളും പ്രവർത്തകരും ആനന്ദബോസിന് നേരിട്ടും ഇമെയിൽ വഴിയും അറിയിച്ചിരുന്നു. അതേസമയം ഗ്രൂപ്പ് അടിസ്ഥാനത്തിൽ അല്ലാതെ നേതാക്കൾ നേതൃമാറ്റത്തിനായി മുറവിളി കൂട്ടിയിട്ടുമുണ്ടെന്നാണ് ലഭ്യമായ വിവരം. നേതൃമാറ്റ വിഷയത്തിൽ സംസ്ഥാന നേതാക്കൾj മുതൽ പ്രാദേശിക നേതാക്കൾ വരെയുള്ളവർക്ക് പറയാനുള്ളത് ആനന്ദബോസ് കേട്ടിട്ടുമുണ്ട്.സാധാരണ ബി.ജെ.പി. പ്രവർത്തകർ, നേതാക്കളുടെ ഡ്രൈവർമാർ തുടങ്ങി പാർട്ടിയുടെ വിവിധതലത്തിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായവും അദ്ദേഹം സ്വരൂപിച്ചിട്ടുണ്ട്.ആനന്ദബോസിന്റെ റിപ്പോർട്ട് സുരേന്ദ്രന്റെ ഭാവിയുടെ കാര്യത്തിൽ നിർണായകമാകും.

കേരള ബി.ജെ.പിയിൽ കാലങ്ങളായി തുടരുന്ന രൂക്ഷമായ ഗ്രൂപ്പിസത്തെ കുറിച്ചും ആനന്ദബോസ് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. നേതൃമാറ്റം വേണമെന്ന ആവശ്യവും നേതൃപരാജയവും വിശദീകരിച്ച് ആനന്ദബോസിനും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും സംസ്ഥാന ഭാരവാഹികൾ അടക്കം ഇ മെയിൽ അയച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.