ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചന,തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ. എഫ്.ഐ.ആർ. സമർപ്പിച്ചു.
ഐ എസ് ആർ ഒ ചാരക്കേസ്, ഗൂഢാലോചന കേസിൽ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ. എഫ്.ഐ.ആർ. സമർപ്പിച്ചു.കേസിൽ കേരള പോലീസ്,ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ചാരക്കേസിൽ നമ്പി നാരായണനെയടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ മേയ് മാസത്തിൽ സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ചാരക്കേസ് ഗൂഢാലോചന കേസിൽ സിബി മാത്യൂസും ആർ.ബി. ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവർ പ്രതികളാണ്.
Photo Courtesy : Google/ images are subject to copyright