‘ഓം ദിവ്യദർശൻ’, തപാൽ വകുപ്പുവഴി ഇനി അസ്ഥിനിമജ്ജനവും..

‘ഓം ദിവ്യദർശൻ’, തപാൽ വകുപ്പുവഴി ഇനി അസ്ഥിനിമജ്ജനവും..

മരണാനന്തരകർമ്മമായ അസ്ഥിനിമജ്ജനത്തിനും പദ്ധതിയൊരുക്കി തപാൽ വകുപ്പ്. ‘ഓം ദിവ്യദർശൻ’ എന്ന മത-സാമൂഹിക സംഘടനയുടെ പദ്ധതിയാണു തപാൽ വകുപ്പുവഴി നടപ്പാക്കുന്നത്. കോവിഡ് നിയന്ത്രണം യാത്രകൾ മുടക്കിയ സാഹചര്യത്തിൽ തപാൽവകുപ്പിനോടു ‘ഓം ദിവ്യദർശൻ’ സഹായം ആവശ്യപ്പെടുകയായിരുന്നു. ഈ പദ്ധതി വഴി മരണാനന്തരകർമങ്ങൾക്കു സഹായിക്കുകയാണു ലക്ഷ്യമെന്ന് തപാൽവകുപ്പ്‌ അറിയിച്ചു.

ഹരിദ്വാർ, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ ഇടങ്ങളിലാണ് അസ്ഥി ഒഴുക്കാൻ സംവിധാനമൊരുക്കുന്നത്. ഒ.ഡി.ഡി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതിയുടെ പോർട്ടലിൽ രജിസ്റ്റർചെയ്യുന്നവർക്ക് അവർ ഗംഗാജലം സൗജന്യമായി അയക്കുകയുംചെയ്യും. എല്ലാവിധ ആദരവോടെയും കൃത്യതയോടെയും ചടങ്ങുകൾ നടത്തുമെന്നാണ് ഒ.ഡി.ഡി. ഉറപ്പുനൽകുന്നത്. മുൻപ് ഗംഗാജലം കുപ്പിയിലാക്കി വിതരണംചെയ്യുന്ന പദ്ധതിയും തപാൽ വകുപ്പ് പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.